ഡല്‍ഹിയില്‍ വിരുന്ന് സല്‍ക്കാരം നടക്കുന്ന ഹാളില്‍ വന്‍ തീപിടുത്തം, ഒരാള്‍ ചാടി രക്ഷപ്പെട്ടു, ഒരാള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം

സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ മുകളിലത്തെ നിലയിലേക്ക് പടര്‍ന്നതും പുറത്തേക്ക് പുക ഉയര്‍ന്നതും കണ്ടു.

New Update
Untitledirancies

ഡല്‍ഹി: ഡല്‍ഹിയിലെ മോത്തി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോള്‍ഡന്‍ ബാങ്ക്വറ്റ് ഹാളില്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തീ വളരെ വേഗം പടര്‍ന്നു. സംഭവസമയത്ത് ഹാളില്‍ ചടങ്ങൊന്നും നടന്നിരുന്നില്ല.

Advertisment

തീപിടുത്തം ഉണ്ടായതോടെ ചിലര്‍ സുരക്ഷിതമായി പുറത്തേക്കു രക്ഷപ്പെട്ടു. എന്നാല്‍, രണ്ട് പേര്‍ തീയില്‍ കുടുങ്ങി. ഇവരില്‍ ഒരാള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. മറ്റൊരാള്‍ ഇപ്പോഴും അകത്ത് കുടുങ്ങിയിരിക്കുകയാണെന്നാണ് സംശയിക്കുന്നത്.


വിവരം ലഭിച്ചയുടന്‍ 24 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ രാത്രിയിലുടനീളം പ്രവര്‍ത്തിച്ച് തീ നിയന്ത്രണവിധേയമാക്കി. അകത്ത് കുടുങ്ങിയിരിക്കാമെന്നു കരുതുന്ന വ്യക്തിക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

തിങ്കളാഴ്ച രാത്രി 8:45ഓടെ, മോത്തി നഗറിലെ ഡിഎല്‍എഫിന് സമീപമുള്ള ഗോള്‍ഡന്‍ ബാങ്ക്വറ്റ് ഹാളില്‍ തീപിടുത്തമുണ്ടായതായി അഗ്‌നിശമന വകുപ്പ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. വിവരം ലഭിച്ചയുടന്‍ സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എഞ്ചിനുകള്‍ സ്ഥലത്തേക്ക് അയച്ചു.

സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ മുകളിലത്തെ നിലയിലേക്ക് പടര്‍ന്നതും പുറത്തേക്ക് പുക ഉയര്‍ന്നതും കണ്ടു.

'രണ്ട് പേര്‍ തീയില്‍ കുടുങ്ങിയിരിക്കാം എന്നാണ് ഞങ്ങള്‍ക്ക് വിവരം. ഒരാള്‍ ചാടി രക്ഷപ്പെട്ടു, മറ്റൊരാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാകുന്ന ഘട്ടത്തിലാണ്,' ഫയര്‍ ഓഫീസര്‍ പറഞ്ഞു.

Advertisment