കൊലപാതകമോ ആത്മഹത്യയോ? മാതാപിതാക്കളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി

പ്രാഥമികമായി ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

New Update
Untitledquad

ജോധ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഉണ്ടു ഗ്രാമത്തില്‍ ഒരേ കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് പുറത്തുള്ള വയലിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തി. ശിവ്ലാല്‍ (35), ഭാര്യ കവിത (32), അവരുടെ മക്കളായ രാംദേവ് (9), ബജ്രംഗ് (8) എന്നിവരാണ് മരിച്ചത്.

Advertisment

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ ശിവ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും എഫ്എസ്എല്‍, എംഒബി ടീമുകളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാല് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച ഉച്ച മുതല്‍ ശിവ്ലാലിന്റെയും കവിതയുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് ശിവ്ലാലിന്റെ സഹോദരന്‍ വീട്ടിലേക്ക് ജോലി ചെയ്യുന്ന തൊഴിലാളിയെ അയച്ചു. എന്നാല്‍ വീട്ടില്‍ ആരെയും കാണാനായില്ല.

തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് അന്വേഷിച്ചപ്പോള്‍, വീടിന് പുറത്തുള്ള വയലിലെ വാട്ടര്‍ ടാങ്കില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പ്രാഥമികമായി ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


മരിച്ച കവിതയുടെ ബെയ്തുവിലുള്ള ബന്ധുക്കളെയും പോലിസ് വിവരം അറിയിച്ചു. ശിവ്ലാലിന്റെ അച്ഛന്‍ നാഗരാം സംഭവ സമയത്ത് ബാര്‍മറിലായിരുന്നു, അമ്മ ഇളയ മകന്‍ മംഗിലാലിന്റെ വീട്ടിലും പോയിരുന്നു.


പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

Advertisment