ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ഹെല്‍ത്ത്കെയര്‍ ആന്‍ഡ് വെല്‍നസ് ഫണ്ട് പുറത്തിറക്കുന്നു: 50 ബില്യണ്‍ യുഎസ് ഡോളറിന്റെ മെഗാട്രെന്‍ഡ് പ്രയോജനപ്പെടുത്താന്‍ അവസരം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
edge

മുംബൈ : ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ബറോഡ ബിഎന്‍പി പാരിബാസ് എഎംസി) ബറോഡ ബിഎന്‍പി പാരിബാസ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ഫണ്ട് (എന്‍എഫ്ഒ)പുറത്തിറക്കി. 2025 ജൂണ്‍ 9 മുതല്‍ ജൂണ്‍ 23വരെ ന്യൂ ഫണ്ട് ഓഫറില്‍ നിക്ഷേപിക്കാം. ഇന്ത്യയിലും ആഗോളതലത്തിലും 'മെഗാട്രന്റ്' ആയി ഉയര്‍ന്നുവരുന്ന ആരോഗ്യ സംരക്ഷണം (ഹെല്‍ത്ത്കെയര്‍), ക്ഷേമം (വെല്‍നസ്) മേഖലകളിലെ വര്‍ധിച്ചുവരുന്ന ഡിമന്റില്‍നിന്ന് പ്രയോജനം നേടുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികളിലാണ് ഈ ഓപ്പണ്‍ എന്‍ഡഡ് സ്‌കീം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Advertisment

ആരോഗ്യ സംരക്ഷണം, വെല്‍നസ് മേഖലകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഘടനാപരമായ വളര്‍ച്ചാ സാധ്യത പ്രയോജനപ്പെടുത്താനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വികസിത വിപണികളെ അപേക്ഷിച്ച് നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ ആരോഗ്യ സംരക്ഷണ ചെലവ് വളരെ കുറവാണെങ്കിലും, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ശേഷി, അവബോധം, ദീര്‍ഘായുസ്സ്, വിട്ടുമാറാത്ത രോഗങ്ങളുടെ വര്‍ധന എന്നിവമൂലം ഇത് ക്രമാതീതമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

'ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ചു. ചെറിയ കുട്ടികള്‍ മുതല്‍ എഴുപതുകളിലെത്തുന്നവര്‍ വരെയുള്ള ജീവിത ഘട്ടങ്ങളില്‍ ഒരാളുടെ ക്ഷേമത്തിനായി നിരന്തരമായ ആവശ്യകതയും ചെലവും ഉണ്ട്. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിശീര്‍ഷ ചെലവിലെ കുറഞ്ഞ അടിസ്ഥാന നില കണക്കിലെടുക്കുമ്പോള്‍, നിക്ഷേപകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്ന ഈ മേഖലയെ ഒരു ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുന്ന അവസരമായാണ് ഞങ്ങള്‍ കാണുന്നത്'- ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറഞ്ഞു.

മാരക രോഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ആശങ്കാജനകമായ വര്‍ദ്ധനവാണുള്ളത്. ഹൃദ്രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം എന്നിവയുടെ സാധ്യത 34-41% വരെ വര്‍ദ്ധിച്ചേക്കാം**. ഈ നിര്‍ഭാഗ്യകരമായ പ്രവണത ശക്തമായ പ്രതിരോധ, ചികിത്സാ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നു, ഇത് നിക്ഷേപത്തിന് അനുയോജ്യമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു.

'ഫാര്‍മ, ഡയഗ്നോസ്റ്റിക്സ്, മെഡ്ടെക്, ആശുപത്രികള്‍, ഇന്‍ഷുറന്‍സ്, ആരോഗ്യ സംരക്ഷണ ഗവേഷണം എന്നിവയിലുടനീളം 100-ല്‍ അധികം നിക്ഷേപ യോഗ്യമായ കമ്പനികളുള്ള 200 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധന അവസരം ഇന്ത്യ വാഗ്ദാനം ചെയ്യുന്നു' -ബറോഡ ബിഎന്‍പി പാരിബാസ് എഎംസിയിലെ ഇക്വിറ്റി വിഭാഗം സിഐഒ  സഞ്ജയ് ചൗള പറഞ്ഞു.