പാകിസ്ഥാനുമായുള്ള സംഘർഷം. 2025 ലെ ഏഷ്യാ കപ്പ് ഇന്ത്യ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ബിസിസിഐ

ടൂര്‍ണമെന്റില്‍ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ ഇതിനകം തന്നെ എസിസിയെ അറിയിച്ചിട്ടുണ്ട്.

New Update
Untitledupmanbcci

ഡല്‍ഹി: 2025 ലെ ഏഷ്യാ കപ്പ് ഇന്ത്യ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. പാകിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ, സൈനിക സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 

Advertisment

ഈ വര്‍ഷം ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരുന്ന വനിതാ എമേര്‍ജിംഗ് ടീമുകളുടെ ഏഷ്യാ കപ്പും റദ്ദാക്കി.


സെപ്റ്റംബറില്‍ നടക്കുന്ന പുരുഷ ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന എസിസി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) യോഗത്തില്‍ എടുക്കും. 

ടൂര്‍ണമെന്റില്‍ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ ഇതിനകം തന്നെ എസിസിയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പങ്കാളിത്തമില്ലെങ്കില്‍ പരിപാടി റദ്ദാക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ സാധ്യതയുണ്ട്. മൊഹ്സിന്‍ നഖ്വി നിലവില്‍ എസിസി ചെയര്‍മാനായതിനാല്‍, എല്ലാ സാമ്പത്തിക നഷ്ടങ്ങളും അദ്ദേഹം വഹിക്കേണ്ടിവരും.