/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
റായ്പൂർ: ഛത്തീസ്ഗഢിൽ ബീഡി ചോദിച്ചപ്പോൾ നൽകിത്തതിന് 23 കാരനെ സുഹൃത്തുക്കൾ മർദിച്ചു കൊന്നു. അഫ്സറാണ് കൊല്ലപ്പെട്ടത്. അമനുള്ള, സൈഫുള്ള, ഡാനിഷ് എന്നിവരാണ് പ്രതികൾ. മദ്യപിക്കുന്നതിനിടെയാണ് ബീഡിക്ക് വേണ്ടിയുള്ള തർക്കമാരംഭിച്ചത്.
പ്രതികൾ അഫ്സറിനെ അടിക്കുകയും കാലു കൊണ്ട് തൊഴിക്കുകയും ചെയ്തുവെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ഇവർ. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ഐ.പി.സി 320 പ്രകാരം കേസ് ഫയൽ ചെയ്തു. ഇവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് മരിച്ച അഫ്സറിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.