ക്രിക്കറ്റ് പിച്ചിൽ തേനീച്ച ആക്രമണം: കാൺപൂരിൽ അമ്പയർക്ക് ദാരുണാന്ത്യം

മത്സരത്തിലുണ്ടായിരുന്ന മറ്റൊരു അമ്പയര്‍ ജഗദീഷ് ശര്‍മ്മയ്ക്കും പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തിന്റെ നില നിലവില്‍ തൃപ്തികരമാണ്. പരിക്കേറ്റ മറ്റ് പലരും ചികിത്സയിലാണ്.

New Update
Untitled

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തേനീച്ച ആക്രമണത്തില്‍ അമ്പയര്‍ മരിച്ചു. കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ദീര്‍ഘകാലമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 65 കാരനായ മണിക് ഗുപ്തയാണ് മരിച്ചത്. സംഭവത്തില്‍ നിരവധി താരങ്ങള്‍ക്കും കാണികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Advertisment

ഒരു സ്റ്റേഡിയത്തില്‍ അണ്ടര്‍-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്നു മണിക് ഗുപ്ത. കളി പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് തേനീച്ചക്കൂട്ടം മൈതാനത്തുള്ളവരെ ആക്രമിക്കുകയായിരുന്നു.


തേനീച്ചകള്‍ ഇളകി വന്നതോടെ കളിക്കാരും കാണികളും രക്ഷയ്ക്കായി ചിതറിയോടി. എന്നാല്‍ മണിക് ഗുപ്തയ്ക്ക് ഗുരുതരമായി കുത്തേറ്റു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

മത്സരത്തിലുണ്ടായിരുന്ന മറ്റൊരു അമ്പയര്‍ ജഗദീഷ് ശര്‍മ്മയ്ക്കും പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തിന്റെ നില നിലവില്‍ തൃപ്തികരമാണ്. പരിക്കേറ്റ മറ്റ് പലരും ചികിത്സയിലാണ്.


കഴിഞ്ഞ 30 വര്‍ഷമായി കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായിരുന്നു അദ്ദേഹം. നിരവധി പ്രാദേശിക-മേഖലാ മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.


നേരത്തെ 2019-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെയും സമാനമായ രീതിയില്‍ തേനീച്ച ആക്രമണം ഉണ്ടായിരുന്നു. അന്ന് പലര്‍ക്കും കുത്തേറ്റെങ്കിലും ആര്‍ക്കും ജീവന്‍ നഷ്ടമായിരുന്നില്ല. 

Advertisment