ബെല്ലാ​​​​രി​​​​യി​​​​ൽ വാല്മീകി പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. വെടിവെപ്പിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എക്കും മുൻ മന്ത്രിക്കുമെതിരെ കേസ്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് മുഖ്യമന്ത്രി, പ്രദേശത്ത് നിരോധനാജ്ഞ

New Update
bellari clash

ബെ​​​​ല്ലാ​​​​രി: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ബെല്ലാ​​​​രി​​​​യി​​​​ൽ വാല്മീകിപ്ര​​​​തി​​​​മ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

Advertisment

ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ജ​​​​നാ​​​​ർ​​​​ദന റെ​​​​ഡ്ഡി​​​​യു​​​​ടെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ ഭ​​​​ര​​​​ത് റെ​​​​ഡ്ഢി​​​​യു​​​​ടെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ത​​​​മ്മി​​​​ലാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജ​​​​നാ​​​​ർ​​​​ദ്ദ​​​​ന റെ​​ഡ്ഢി, മു​​​​ൻ മ​​​​ന്ത്രി ശ്രീ​​​​രാ​​​​മു​​​​ലു എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ഹ​​​​വ​​​​ഭാ​​​​വി​​​​യി​​​​ൽ ജ​​​​നാ​​​​ർ​​​​ദന റെ​​​​ഡ്ഢി​​​​യു​​​​ടെ വീ​​​​ടി​​​​നു മു​​​​ന്നി​​​​ൽ വാ​​​​ല്മീകിപ്ര​​​​തി​​​​മ അ​​​​നാഛാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ ഫ്ല​​​​ക്സ് സ്ഥാ​​​​പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ജ​​​​നാ​​​​ർ​​​​ദന റെ​​​​ഡ്ഢി​​​​​​യു​​​​ടെ​​​​യും ശ്രീ​​​​രാ​​​​മു​​​​ലു​​​​വി​​​​ന്‍റെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും ഭ​​​​ര​​​​ത് റെ​​​​ഡ്ഢി​​​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​കൂ​​​​ട്ട​​​​രും പ​​​​ര​​​​സ്പ​​​​രം ക​​​​ല്ലെ​​​​റി​​​​ഞ്ഞു.

ഇ​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​യേ​​​​റ്റാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ രാ​​​​ജ​​​​ശേ​​​​ഖ​​​​ർ റെ​​​​ഡ്ഢി​​​​ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​​​രാ​​​​ൾ ആ​​​​കാ​​​​ശ​​ത്തേ​​ക്കു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​ത് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ രാ​​​​ജ​​​​ശേ​​​​ഖ​​​​ര റെ​​ഡ്ഢി​​​​ക്ക് ഏ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ പോ​​​​ലീ​​​​സും ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്നു. പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ​​​​ല്ല രാ​​​​ജ​​​​ശേ​​​​ഖ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് എ​​​​സ്പി ര​​​​ഞ്ജി​​​​ത് കു​​​​മാ​​​​ർ ബ​​​​ന്ദാ​​​​രു പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. കേ​​​​സി​​​​ൽ ഇ​​​​തു​​​​വ​​​​രെ ആ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. അ​​​​ഞ്ച് തോ​​​​ക്കു​​​​ക​​​​ൾ പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

ബെ​​​​ല്ലാ​​​​രി​​​​യി​​​​ൽ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. നി​​​​ല​​​​വി​​​​ൽ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ ശാ​​​​ന്ത​​​​മാ​​​​ണ്. പ്ര​​​​ദേ​​​​ശ​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ച്ചെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ അ​​​​നി​​​​ഷ്ടസം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ സു​​​​ര​​​​ക്ഷ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Advertisment