കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു ശുചിമുറിയുടെ ചുമരില്‍ പാകിസ്ഥാന്‍ പതാക സ്ഥാപിച്ച് രണ്ട് പേരെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചന്ദന്‍ മലകര്‍ (30), പ്രോഗ്യാജിത് മൊണ്ടല്‍ (45) എന്നിവരാണ് പ്രതികള്‍. ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ അംഗങ്ങളാണെന്നും സനാതനി ഏകതാ മഞ്ച് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച പ്രതികള്‍ അകായ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ശുചിമുറിയുടെ ചുമരുകളില്‍ മനഃപൂര്‍വ്വം പാകിസ്ഥാന്‍ പതാക ഒട്ടിച്ചതായി ബംഗാവ് പോലീസ് ജില്ലാ എസ്പി ദിനേശ് കുമാര്‍ പറഞ്ഞു.
പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ 'ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്', 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്നിവ എഴുതാനും അവര്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.