ചെന്നൈ: ചെന്നൈയിലെ കിളമ്പാക്കം ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള 18 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പല്ലാവരം വനിതാ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി ഒരാള്‍ തന്റെ വാഹനത്തിന് കൈകാണിച്ച് പെണ്‍കുട്ടിയെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടെന്ന് ഇരയെ സഹായിച്ച മോഹന്‍ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ പറയുന്നു
കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി എന്റെ ഓട്ടോറിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമോ എന്ന് അവള്‍ അന്വേഷിച്ചു.
തനിക്ക് ഹിന്ദി അറിയാമെന്ന് പറഞ്ഞതോടെ ആദ്യം തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു, പക്ഷേ പിന്നീട് മനസ്സ് മാറ്റി തന്നെ തട്ടിക്കൊണ്ടുപോയ സ്ഥലത്തേക്ക് തിരികെ കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു.
പെണ്‍കുട്ടിയുടെ ഫോണിന്റെ ബാറ്ററി തീര്‍ന്നതിനാല്‍ ബന്ധുക്കളെയും പോലീസിനെയും ബന്ധപ്പെടാന്‍ മോഹന്‍ തന്റെ ഫോണ്‍ നല്‍കി. അപ്പോഴാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു
പോലീസ് എത്തി പെണ്‍കുട്ടിയെ കൊണ്ടും പോകുംവരെ രാത്രി 11.45 മുതല്‍ പുലര്‍ച്ചെ 3.45 വരെ താന്‍ പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.