കൊല്‍ക്കത്ത: വ്യാജ പാസ്പോര്‍ട്ടുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കുന്ന റാക്കറ്റില്‍ അംഗമായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് 61 കാരനായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്
സബ് ഇന്‍സ്പെക്ടറായി വിരമിച്ച പ്രതി അബ്ദുള്‍ ഹായ് കൊല്‍ക്കത്ത പോലീസിന്റെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി നുഴഞ്ഞു കയറുന്നവരെ സഹായിക്കുന്ന റാക്കറ്റില്‍ ഇയാളുടെ പങ്ക് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
വ്യാജ പാസ്പോര്‍ട്ട് കേസിന്റെ അന്വേഷണത്തിനിടെയാണ് ഏതാനും പോലീസുകാരുടെ സംശയാസ്പദമായ പങ്ക് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.