കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ അക്രമം രൂക്ഷം. പല ഭാഗങ്ങളിലും ഞായറാഴ്ച അര്‍ദ്ധസൈനിക സേന വിജനമായ തെരുവുകളില്‍ പട്രോളിംഗ് നടത്തി.
പശ്ചിമ ബംഗാളിലെ ഏതാനും ജില്ലകളിലെ നശീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കല്‍ക്കട്ട ഹൈക്കോടതി വളരെ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ അര്‍ദ്ധസൈനിക സേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍, കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 138 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് ശനിയാഴ്ച പറഞ്ഞു.
സംസ്ഥാനത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.