ധര്‍മസ്ഥലയില്‍ സ്ത്രീകളെ കൊന്നു കുഴിച്ചുമൂടി എന്ന ആരോപണം. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം യൂട്യൂബര്‍ മനാഫിനെ ചോദ്യം ചെയ്യുന്നു

കര്‍ണാടകയിലേക്ക് പോകുമ്പോള്‍ ജീവന് ഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മനാഫ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

New Update
youtuber manaf

ബംഗളൂരു: ധര്‍മസ്ഥലയില്‍ സ്ത്രീകളെ കൊന്നു കുഴിച്ചുമൂടി എന്ന ആരോപണം അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം യൂട്യൂബര്‍ മനാഫിനെ ചോദ്യം ചെയ്യുന്നു. ബല്‍ത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

Advertisment

കേസില്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിക്കുന്ന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജയന്തുമായി ചേര്‍ന്ന് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ ചെയ്തു എന്നാണ് മനാഫിനെതിരായ ആരോപണം.


കര്‍ണാടകയിലേക്ക് പോകുമ്പോള്‍ ജീവന് ഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മനാഫ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.


ധര്‍മ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉള്‍പ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്,ആര്‍ക്കും നീതി ലഭിച്ചില്ല. 

കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസത തീരുമാനിക്കേണ്ടത് എസ്‌ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോള്‍ പ്രശ്‌നമായത് എന്നാണ് മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്. 

Advertisment