ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ ക്യാമ്പസിനുള്ളില്‍ ബലാത്സംഗം ചെയ്തു

ഉച്ചഭക്ഷണ ഇടവേളയില്‍ ഗൗഡ യുവതിയെ പലതവണ വിളിച്ച് ഏഴാം നിലയിലെ ആര്‍ക്കിടെക്ചര്‍ ബ്ലോക്കിന് സമീപം തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

New Update
Untitled

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തിന്റെ കാമ്പസിലെ പുരുഷന്മാരുടെ ടോയ്ലറ്റിനുള്ളില്‍ വെച്ച് കോളേജ് സഹപാഠിയെ ബലാത്സംഗം ചെയ്ത 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.

Advertisment

ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ജീവന്‍ ഗൗഡ എന്ന പ്രതിയെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു. ഒക്ടോബര്‍ 10 നാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.


അതേസമയം അതേ കോളേജിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അഞ്ച് ദിവസത്തിന് ശേഷം ഒക്ടോബര്‍ 15 ന് പരാതി നല്‍കി.

എഫ്‌ഐആര്‍ പ്രകാരം, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


എഫ്ഐആറില്‍ പെണ്‍കുട്ടിയും പ്രതിയും പരസ്പരം അറിയാമായിരുന്നുവെന്നും, ഗൗഡ പഠനകാല ബുദ്ധിമുട്ടുകള്‍ കാരണം പഠനത്തില്‍ പിന്നാക്കം പോകുന്നത് വരെ സഹപാഠികളായിരുന്നുവെന്നും പറയുന്നു. സംഭവ ദിവസം, പെണ്‍കുട്ടി ഗൗഡയെ സന്ദര്‍ശിച്ച് ചില സാധനങ്ങള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


ഉച്ചഭക്ഷണ ഇടവേളയില്‍ ഗൗഡ യുവതിയെ പലതവണ വിളിച്ച് ഏഴാം നിലയിലെ ആര്‍ക്കിടെക്ചര്‍ ബ്ലോക്കിന് സമീപം തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

യുവതി എത്തിയപ്പോള്‍ അയാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. ലിഫ്റ്റ് ഉപയോഗിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍, അയാള്‍  ആറാം നിലയിലേക്ക് പിന്തുടര്‍ന്നു, പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.

Advertisment