ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നട നടി ദിവ്യ സുരേഷിന്റെതെന്ന് പൊലീസ്. അപകടം ഉണ്ടാക്കിയ സമയത്ത് വാഹനം ഓടിച്ചത് നടി. കാര്‍ പിടിച്ചെടുത്തു

അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നായിരുന്നു ഇവരുടെ പരാതി. 

New Update
divya suresh

ബംഗളൂരു: ആഴ്ചകള്‍ക്ക് മുന്‍പ് ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നട നടി ദിവ്യ സുരേഷിന്റെതാണെന്ന് തിരിച്ചറഞ്ഞതായി പൊലീസ്. 

Advertisment

ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് ബംഗളരൂവിലെ ബൈതാരയണപുരയിലെ നിത്യോഹേട്ടലിന് സമീപത്തുവച്ച് കാര്‍ ബൈക്കില്‍ ഇടിച്ചത്. തുടര്‍ന്ന് ബൈക്ക് യാത്രികന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.


അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നായിരുന്നു ഇവരുടെ പരാതി. 


തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നടിയുടെ വാഹനം തിരിച്ചറിഞ്ഞത്.

അപകടം ഉണ്ടാക്കിയ സമയത്ത് വാഹനം ഓടിച്ചത് നടിയാണെന്നും കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു.

Advertisment