New Update
/sathyam/media/media_files/2025/11/04/images-1280-x-960-px132-2025-11-04-20-13-22.png)
ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Advertisment
ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകർമങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 1989, 1994, 2004 വർഷങ്ങളിൽ ജനതാദൾ അംഗമായി മേട്ടി ഗുലേദ്ഗുഡ്ഡ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി.
1994ൽ വനം മന്ത്രിയായി. 1996ൽ ബാഗൽകോട്ടിൽ നിന്ന് എംപിയായി. മണ്ഡല പുനർനിർണയത്തിന് ശേഷം 2008ൽ കോൺഗ്രസ് ടിക്കറ്റിൽ ബാഗൽകോട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2013ൽ വിജയിച്ച മേട്ടി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിയായി. 2018ൽ മേട്ടി പരാജയപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us