/sathyam/media/media_files/2025/12/29/pinarayi-sivakumar-2025-12-29-18-59-01.png)
ബം​ഗളൂരു: അനധികൃത കുടിയേറ്റം ആരോപിച്ച് ബംഗളൂരു യെലഹങ്കയിൽ നടന്ന ബുൾഡോസർ രാജിനെതിരായ വിമർശനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
കുടിയൊഴിപ്പിക്കൽ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഡി.കെ ശിവകുമാർ ആരോപിച്ചു. യെലഹങ്ക സന്ദർശിച്ച ശേഷം എക്‌സിലൂടെയാണ് ശിവകുമാറിന്റെ പ്രതികരണം.
'കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും കേരളാ മുഖ്യമന്ത്രിയും യെലഹങ്ക വിഷയം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തോൽക്കുമെന്ന ഭയം കാരണം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ വ്യാജ സഹതാപം പ്രകടിപ്പിക്കുന്നു.
യെലഹങ്കയിൽ പാവപ്പെട്ടവരിൽ നിന്നും പണം വാങ്ങി ചിലർ വീടുകൾ നിർമിച്ച് നൽകി. സർക്കാർ ഭൂമി കൈയേറിയാണ് നിർമാണം നടത്തിയത്'.
ഒമ്പത് വർഷങ്ങൾക്ക് മുൻപ് സോളിഡ് വേസ്റ്റ് മാനേജ്മെൻ്റിന് നൽകിയതാണ് ഈ ഭൂമി. കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.
പുറന്തള്ളിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും അതിൽ വിഷയം വിശദമായി ചർച്ച ചെയ്തെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us