ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/2025/02/05/B8QtnXTdGMvduRaRPYaw.jpg)
ബംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ വാഹനം അപകടത്തിൽപ്പെട്ടു.
Advertisment
ബംഗളൂരുവിലെ വസന്ത് നഗറിലെ കണ്ണിംഗ്ഹാം റോഡിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. സാധനങ്ങൾ നിറച്ച ഗുഡ്സ് ഓട്ടോ ദ്രാവിഡ് സഞ്ചരിച്ച കാറിലേക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിലാർക്കും പരില്ല. കാറിനു ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
എന്നാൽ അപകടത്തിനു ശേഷം, മുൻ ഇന്ത്യൻ താരവും ഗുഡ്സ് ഓട്ടോയുടെ ഡ്രൈവറും തമ്മിൽ ചെറിയ തർക്കം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Rahul Dravid’s Car touches a goods auto on Cunningham Road Bengaluru #RahulDravid#Bangalorepic.twitter.com/AH7eA1nc4g
— Spandan Kaniyar ಸ್ಪಂದನ್ ಕಣಿಯಾರ್ (@kaniyar_spandan) February 4, 2025
അവർ തമ്മിലുള്ള വാക്കേറ്റത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപാടെ ഇത് അതിവേഗം വൈറലാവുകയായിരുന്നു.