ബംഗളൂരു: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബീഹാർ സ്വദേശി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കർണാടക ഹുബ്ബള്ളിയിൽ ആണ് വെടിവയ്പ്പ് നടന്നത്.
ഞായറാഴ്ച രാവിലെ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പീഡനത്തിനിരയായോ എന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.
പട്ന സ്വദേശിയായ റിതേഷ് കുമാറിനെ കേസുമായി ബന്ധപ്പെട്ട് പോലിസ് തിരയുകയായിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ റിതേഷ് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു.
ആത്മരക്ഷാർത്ഥം പൊലീസ് തിരികെ വെടിവെച്ചെന്ന് ഹുബ്ബള്ളി - ധാർവാഡ് കമ്മീഷണർ വ്യക്തമാക്കി. ഇയാളുടെ നട്ടെല്ലിനും കാലിനും ആണ് വെടിയേറ്റത്.