ബംഗളൂരു: കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവ് അറസ്റ്റിൽ.
ചന്ദപുരക്കടുത്ത ഹീലാലിഗെ ഗ്രാമത്തിലെ കാച്ചനക്കനഹള്ളി നിവാലി ശങ്കർ (28) ആണ് ഭര്യ ഹെബ്ബഗോഡി നിവാസി മാനസ (26)നെ കൊലപ്പെടുത്തിയത്.
ഭാര്യക്ക് പരപുരഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം.
രക്തത്തിൽ കുളിച്ച വസ്ത്രവുമായി ചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പൊലീസ് സ്‌കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഒരു മനുഷ്യന്റെ തല ഫുട്‌ബോർഡിൽ എടുത്തുവെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തല തന്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളെ സ്റ്റേഷനിലെത്തിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.