മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തു. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വൻ പ്രതിഷേധം. സ്വമേധയാ കേസെടുത്ത് പൊലീസ്

കഴിഞ്ഞ ഞായറാഴ്ച്ച പ്രത്യക്ഷപ്പെട്ട വിവാദ വീഡിയോ കർണാടകയിലും പുറത്തും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
images(298)

ബംഗളൂരു: മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗത്തിന് സമർത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിജിക്കെതിരെ കേസ്. സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

Advertisment

ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


കഴിഞ്ഞ ഞായറാഴ്ച്ച പ്രത്യക്ഷപ്പെട്ട വിവാദ വീഡിയോ കർണാടകയിലും പുറത്തും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.


"ഈ രാജ്യത്ത് സനാതന ധർമ്മം മാത്രമാണ് യഥാർത്ഥ മതം. മറ്റെല്ലാം വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് മുസ് ലിംകളേയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം''- ഇങ്ങനെയായിരുന്നു സന്യാസിയുടെ പ്രസംഗം. 

Advertisment