ബം​ഗളൂരുവിൽ രണ്ട് സുഹൃത്തുക്കൾ കുളത്തിൽ വീണ് മരിച്ചു

ഗൗതമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തോട് ചേർന്ന വയലിനടുത്താണ് അപകടമുണ്ടായത്. ഗൗതം 10 സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി തോട്ടം സന്ദർശിച്ചിരുന്നു. 

New Update
images(468)

ബംഗളൂരു: ബം​ഗളൂരുവിൽ രണ്ട് സുഹൃത്തുക്കൾ കുളത്തിൽ വീണ് മരിച്ചു. ശിവമോഗ ജില്ലയിലെ കുംസി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാദവാല ഗ്രാമത്തിലാണ് സംഭവം.  

Advertisment

പി.എ.ഗൗതം (22), കെ.സി.ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മൂന്നാമത്തെ യുവാവ് നീന്തി രക്ഷപ്പെട്ടു. അഗ്നിശമന സേനയാണ് മൃതദേഹങ്ങൾ കരക്കെത്തിച്ചത്.

ഗൗതമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തോട് ചേർന്ന വയലിനടുത്താണ് അപകടമുണ്ടായത്. ഗൗതം 10 സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി തോട്ടം സന്ദർശിച്ചിരുന്നു. 

കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചിരഞ്ജീവി അബദ്ധത്തിൽ കുളത്തിൽ വഴുതി വീഴുകയായിരുന്നു. 

രക്ഷിക്കാൻ ചാടിയ ഗൗതമും മുങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment