മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

മരുമകളുമായുള്ള പ്രശ്നങ്ങൾ കാരണം തങ്ങൾക്ക് പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് ആവശ്യപ്പെട്ടിരുന്നു.

New Update
images(552)

ബംഗളൂരു: മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു. ജെപി നഗർ എട്ടാം ഘട്ടത്തിലാണ് മാതാപിതാക്കൾ ആത്മഹത്യ ചെയ്തത്. സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്.

Advertisment

മരുമകളുമായുള്ള പ്രശ്നങ്ങൾ കാരണം തങ്ങൾക്ക് പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2021ൽ മകൻ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ചേർത്തു. 


2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുകൾ തുടർന്നു.


കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കുകയായിരുന്നു. 

ഇതിൽ മനംനൊന്താണ് ദമ്പതികൾ വൃദ്ധസദനത്തിൽ ആത്മഹത്യചെയ്തത്. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment