കാനറ ബാങ്ക് ശാഖയിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച കേസ്. ബാങ്ക് മാനേജരടക്കം മൂന്നുപേർ അറസ്റ്റിൽ

കഴിഞ്ഞ മാസം 25ന് വിജയപുര ജില്ലയിലെ ബസവനബാഗേവാഡി താലൂക്കിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിലാണ് കവർച്ച നടന്നത്. 

New Update
arrest

ബംഗളൂരു: കാനറ ബാങ്ക് മണഗുളി ശാഖയിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച കേസിൽ ബാങ്ക് മാനേജരടക്കം മൂന്നുപേർ അറസ്റ്റ് ചെയ്തു. 

Advertisment

മാനേജർ വിജയകുമാർ മിരിയാല (41), കൂട്ടാളികളായ ചന്ദ്രശേഖർ നെരെല്ല (38), സുനിൽ നരസിംഹലു മോക്ക (40) എന്നിവരാണ് അറസ്റ്റിലായത്.


കഴിഞ്ഞ മാസം 25ന് വിജയപുര ജില്ലയിലെ ബസവനബാഗേവാഡി താലൂക്കിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിലാണ് കവർച്ച നടന്നത്. 


മിരിയാല മുമ്പ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന സ്ഥലത്ത് ബാങ്ക് ലോക്കറിൽ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന 58.97 കിലോഗ്രാം സ്വർണാഭരണങ്ങളും 5.2 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു. 

Advertisment