ബംഗളൂരു: അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുത വിതരണം തടഞ്ഞ് ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് .
ചിന്ന സ്വാമി സ്റ്റേഡിയം കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും മൈതാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കുന്നതും അറ്റകുറ്റപ്പണികള്‍, പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതും കര്‍ണാടക ക്രിക്കറ്റ് അസോസിയേന്റെ മേല്‍നോട്ടത്തിലാണ്.
സ്റ്റേഡിയത്തിന് നിര്‍ബന്ധിത അഗ്‌നി സുരക്ഷാ ക്ലിയറന്‍സും ഫയര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഇല്ലെന്നാണ് ഫയര്‍ഫോഴ്‌സിന്റെ കണ്ടെത്തല്‍.
കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡയറക്ടര്‍ ജനറലാണ് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്റ്റേഡിയം പരിസരത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ ബെസ്‌കോമിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.