ബംഗളൂരുവിൽ കൊടുംക്രൂരത; സഹോദരന്റെ മക്കളെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഒരാളുടെ നില ​ഗുരുതരം. പ്രതി പിടിയിൽ

വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

New Update
images(1438)

ബംഗളൂരു: ബംഗളൂരുവില്‍ സഹോദരന്റെ മക്കളെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടകൊല നടന്നത്. 

Advertisment

ചാന്ദ് പാഷെയുടെ മക്കളായ ഒൻപതു വയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


എന്താണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്. 

വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.


ഖാസിം തൊഴില്‍ രഹിതനായിരുന്നെന്നും ഇയാള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരുമാസം മുന്‍പ് ഖാസിമിനെ കാണാതായിരുന്നു. 


തുടര്‍ന്ന് ഏറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയതിന് പിന്നാലെ ചാന്ദ് പാഷ ഇയാളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചാന്ദ്പാഷ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. 

തന്നെ സഹോദരന്‍ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

Advertisment