ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ബെംഗളൂരു സന്ദര്‍ശനത്തിലാണ്. ബെംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ബെംഗളൂരുവില്‍ നിന്ന് ബെല്‍ഗാമിലേക്കും, അമൃത്സറില്‍ നിന്ന് ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയിലേക്കും, നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുമുള്ള ട്രെയിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ ഒരു നോക്ക് കാണാന്‍ റോഡില്‍ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി.
പ്രധാനമന്ത്രി ഇലക്ട്രോണിക് സിറ്റി സ്റ്റേഷന്‍ വരെ മെട്രോയില്‍ യാത്ര ചെയ്യും. തുടര്‍ന്ന്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി) ബാംഗ്ലൂരിന്റെ ഓഡിറ്റോറിയത്തില്‍ ബാംഗ്ലൂര്‍ മെട്രോ ഫേസ്-III ന്റെ ശിലാസ്ഥാപനം മോദി നിര്‍വഹിക്കും.
ആര്‍വി റോഡ് (രാഗിഗുഡ്ഡ) മുതല്‍ ബൊമ്മസാന്ദ്ര സ്റ്റേഷന്‍ വരെയുള്ള യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം, എച്ച്എഎല്‍ വിമാനത്താവളത്തില്‍ പോയി ഉച്ചയ്ക്ക് 2.45 ന് ഡല്‍ഹിയിലേക്ക് മടങ്ങും.