ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് ദമ്പതികൾ മരിച്ചു

മുദ്ഗൽ പട്ടണത്തിൽ നിന്ന് നാഗൽപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. 

New Update
images(25)

ബംഗളൂരു: റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ബുധനാഴ്ച ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് ദമ്പതികൾ മരിച്ചു. 

Advertisment

ആർ.രമേശ് ഗുഡദപ്പ (25), അനുസുയ രമേശ് (22) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ മൂന്നുവയസ്സുകാരി സൗജന്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


മുദ്ഗൽ പട്ടണത്തിൽ നിന്ന് നാഗൽപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. 


മുദ്ഗൽ എസ്ഐ വെങ്കിടേഷ് മഡിഗേരി സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Advertisment