/sathyam/media/post_attachments/MIsq0jgmuiNkmxzTPfTb.jpg)
ഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് മുന്നോടിയായി കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ലോകകപ്പ് മത്സരങ്ങൾ ടെലിക്കാസ്റ്റ് ചെയ്യുമ്പോൾ വാതുവയ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
ബെറ്റിംഗ്, വാതുവയ്പ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മാധ്യമസ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ എന്നിവയ്ക്കെതിരെ 2021 ഐടി ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഇത്തരം പരസ്യങ്ങൾ ഉപയോക്താക്കളുടെ പണം അപഹരിക്കുന്നതാണ്. വിദേശരാജ്യത്തേക്ക് പണം കടത്താനുള്ള നീക്കങ്ങളും കള്ളപ്പണം വെളുപ്പിക്കൽ ശ്രമങ്ങളും ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി.