/sathyam/media/media_files/2026/02/02/untitled-2026-02-02-15-20-19.jpg)
ബെതുല്‍: മധ്യപ്രദേശിലെ ബെതുല്‍ ജില്ലയില്‍ പശുവിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തെത്തുടര്‍ന്ന് വന്‍ സംഘര്‍ഷം.
പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം കടകളും വാഹനങ്ങളും വീടും അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
ബെതുലിലെ ദംജിപുരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതി തന്റെ ഉടമസ്ഥതയിലുള്ള പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധം നിമിഷങ്ങള്‍ക്കകം അക്രമാസക്തമായി മാറുകയായിരുന്നു.
പ്രതിഷേധക്കാര്‍ പ്രതിയുമായി ബന്ധമുള്ള കടകള്‍ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. പങ്ചര്‍ ഷോപ്പ്, ഇലക്ട്രിക്കല്‍ ഷോപ്പ്, സലൂണ്‍, മൊബൈല്‍ ഹാര്‍ഡ്വെയര്‍ കട, ഓട്ടോ പാര്‍ട്സ് ഷോപ്പ് തുടങ്ങി ഏഴോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജനക്കൂട്ടം തീയിട്ടു.
നാല് കാറുകളും നാല് മോട്ടോര്‍ സൈക്കിളുകളും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. കൂടാതെ ഒരു വീടിന് നേരെയും ആക്രമണമുണ്ടായി.
അക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us