ഭാഗ്പത്: ഉത്തർപ്രദേശിലെ ഭാഗ്പത്തിൽ മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ അരിവാളുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി.
യുപിയിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരിയായ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്.
മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സംഭവത്തിൽ മകന്‍ സുമിത് (30) നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടിയെന്ന് പൊലീസ് കണ്ടെത്തി.