/sathyam/media/media_files/2026/01/05/bharath-taxi-2026-01-05-17-34-43.jpg)
ഡൽഹി :സ്വദേശി' കരുത്തുമായി ഭാരത് ടാക്സി മുന്നോട്ട് . ഒലയ്ക്കും ഊബറിനും വെല്ലുവിളിയായി മാറുകയാണ് സ്വദേശി ആപ്പായ ഭാരത് ടാക്സി, കേന്ദ്ര സർക്കാർ ആപ്പ്
ടാക്സി സർവ്വീസ് വിതരണക്കാരായ ഒലയ്ക്കും ഊബറിനും കടുത്ത വെല്ലുവിളി ഉയർത്തി കുതിപ്പ് തുടരുമ്പോൾ പിറക്കുന്നത് പുതു ചരിത്രം തന്നെയാണ്.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള ‘ഭാരത് ടാക്സി’ രാജ്യമെമ്പാടും സ്വീകാര്യത നേടുന്നു എന്നത് യഥാർത്ഥ്യമാണ്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഈ ആപ്പ്, ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.
നിലവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ട്രെൻഡിംഗിൽ ആദ്യ പത്തിനുള്ളിലാണ് ഭാരത് ടാക്സിയുടെ സ്ഥാനം. ഭാരത് ടാക്സി മുന്നോട്ട് കുതിക്കുമ്പോൾ അത് സ്വകാര്യ സേവന ദാതാക്കളായ ഊബറിനും ഓലയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നഗരങ്ങളിൽ ഭാരത് ടാക്സി അതിവേഗം സ്വീകാര്യത കൈവരിക്കുന്നു എന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us