New Update
/sathyam/media/media_files/s4oJj8HH2j9HsuXUgrcZ.jpg)
കൊളംബോ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു.
Advertisment
അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും.
2000ല്‍ 'ഭാരതി' എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us