ഭോജ്പുരി നടി അക്ഷര സിംഗിന് വധഭീഷണി; വിളിച്ചയാള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ

നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വധഭീഷണി കോളുകള്‍ വന്നിരുന്നു.

New Update
Bhojpuri actor Akshara Singh

ഡല്‍ഹി: ഭോജ്പുരി താരം അക്ഷര സിംഗിന് വധഭീഷണി. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും വിളിച്ചയാള്‍ മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

Advertisment

നടി പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് വിളിച്ചയാളുടെ ഭീഷണി.

സംഭവത്തെ തുടര്‍ന്ന് നടി പരാതി നല്‍കി. നേരത്തെ, മറ്റ് നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വധഭീഷണി കോളുകള്‍ വന്നിരുന്നു.

Advertisment