മദ്യപിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ചു. കുഞ്ഞുങ്ങളടക്കം നാല് പേർക്ക് പരിക്കേറ്റു

മദ്യപിച്ച് അമിതവേ​ഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. 

New Update
accident

ഭോപ്പാൽ: മദ്യപിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ കുഞ്ഞുങ്ങളടക്കം നാല് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഭർഭദ്ര ക്രോസിങ്ങിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. 

Advertisment

ജാവഡ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മനോജ് യാദവ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മദ്യപിച്ച് അമിതവേ​ഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. 


അപകടത്തിൽ ബൈക്ക് യാത്രികനായ ദശരത് സിങ് എന്നയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും നാല് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സിങ്ങിന്റെ രണ്ട് മക്കളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. 


ഇവരിൽ ഒരാളുടെ കാൽ അറ്റുപോയി. കുട്ടി ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഇടിയുടെ ആഘാതത്തിൽ സിങ്ങിന്റെയും കാൽ മുറിഞ്ഞുപോയിരുന്നു. 

പൊലീസ് ഉദ്യോ​ഗസ്ഥന്റെ കാറിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ​ഗ്ലാസുകളും പിടിച്ചെടുത്തു. കാറോടിക്കുന്നതിനിടെയും അപകടത്തിന് തൊട്ടുമുമ്പും ഇയാൾ മദ്യപിച്ചിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ആളുകൾ പറയുന്നു. അപകടത്തിൽ ഒരു ബൈക്ക് പൂർണമായും തകർന്ന് ചിന്നിച്ചിതറിയിരുന്നു.

Advertisment