Advertisment

ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ തീപിടിച്ച് 11-കാരിക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്ക്

ഭഗ്‌വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്. തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
burnt e-scooter

ഭോപ്പാൽ: ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ താപിടിച്ച് 11-കാരിക്ക് ദാരുണാന്ത്യം.

Advertisment

പിഎൻടി കോളനിയിലെ ലക്ഷ്മൺപുര പ്രദേശത്ത് കഴിഞ്ഞ ദിവസം വീടിനു പുറത്ത് ചാർജിനിട്ടിരുന്ന ബൈക്ക് കത്തിയമർന്നാണ് അന്താര ചൗധരി എന്ന 11-കാരിയുടെ ജീവനെടുത്തത്.


സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ഭഗ്‌വത് മൗര്യ, ബന്ധുവായ ലാവണ്യ (12) എന്നിവർക്ക് പരിക്കേറ്റു.


ഭഗ്‌വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്.

തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു.


ഉറങ്ങുന്നതിന് മുന്‍പായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടതായിരുന്നു വീട്ടുകാര്‍. 


പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയൽപക്കത്തുള്ളവർ ഓടിക്കൂടിയാണ് വീട്ടുകാരെ രക്ഷിച്ചത്.

വളരെ കഷ്ടപ്പെട്ട് തീ അണക്കാൻ സാധിച്ചെങ്കിലും വീട്ടിൽ ഉറങ്ങുകയായിരുന്ന അന്താര ചൗധരിയെ രക്ഷിക്കാനായില്ല.

Advertisment