/sathyam/media/media_files/2025/02/11/ZR6wDKeGGmPrZdFkD4gj.jpg)
ഭോപ്പാൽ: ഓടുന്ന ബസിൽ നിന്ന് പുറത്തേയ്ക്ക് ചാടി വിദ്യാർത്ഥിനികൾ.
ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറുകയും അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തതിനെത്തുടർന്നാണ് പെൺകുട്ടികൾ വണ്ടിയിൽ നിന്ന് ചാടിയത്.
മധ്യപ്രദേശിലെ ടോറി സ്ഥലത്തെ സ്‌കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതാൻ അധ്രോതയിൽ നിന്ന് ബസിൽ പോകുകയായിരുന്നു.
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നാല് പേർ ബസിലുണ്ടായിരുന്നു. അശ്ലീല പദപ്രയോഗങ്ങൾ നടത്തിയപ്പോൾ ബസ് നിർത്താൻ പെൺകുട്ടികൾ ആവശ്യപ്പെട്ടു.
ബസിന്റെ പിൻവാതിൽ അടച്ചതോടെയാണ് പെൺകുട്ടികൾകൾക്ക് സംശയം തോന്നിയത്. ഭയന്ന് വിറച്ച പെൺകുട്ടികൾ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുറത്തേയ്ക്ക് ചാടുകയായിരുന്നു.
അപകടത്തിൽ ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡ്രൈവർ മുഹമ്മദ് ആഷിഖ്, കണ്ടക്ടർ ബൻഷിലാൽ, ഹുകും സിങ്, മാധവ് അസതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us