ഭോപ്പാൽ: ചെറുമകന്റെ ചിതയില്‍ ചാടി ജീവനൊടുക്കി മുത്തശ്ശന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. മുപ്പത്തിനാലുകാരനായ അഭയ് രാജ് യാദവ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുത്തച്ഛനും ജീവനൊടുക്കിയത്.
ചെറുമകന്റെ മരണം അദ്ദേഹത്തിന്റെ മുത്തശ്ശന്‍ രാമവതാറിനെ മാനസികമായി വളരെ തളര്‍ത്തുകയും ഞെട്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം കൊച്ചുമകന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് രാമവതാര്‍ മരിച്ച വിവരം ആളുകള്‍ അറിയുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ ചിതയില്‍ നിന്നും കണ്ടെത്തുതയായിരുന്നുവെന്ന് ഡിഎസ്പി ഗായത്രി തിവാരി പറഞ്ഞു.
അതേസമയം അഭയ് രാജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. ഇതിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.