ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ ബധകയറിയെന്ന് മതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദി. കുട്ടിയെ തീക്കുണ്ഡത്തിനു മുകളിൽ തലകീഴായി കെട്ടിതൂക്കി

കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടത്തെ ഡോക്ടർമാർ കുട്ടിയുടെ കണ്ണിലെ പരിക്ക് കണ്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 

New Update
black magic1

ഭോപ്പാൽ: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തീക്കുണ്ഡത്തിനു മുകളിൽ തലകീഴായി കെട്ടിതൂക്കി. കുട്ടിയുടെ ശരീരത്തിൽ ആത്മാവ് ബാധിച്ചിട്ടുണ്ടെന്ന മന്ത്രവാദിയുടെ വാദം വിശ്വസിച്ച മാതാപിതാക്കളാണ് കുഞ്ഞിനെ തലകീഴായി കെട്ടിത്തൂക്കിയത്. 

Advertisment

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കൊളറാസ് പ്രദേശത്താണ് മനുഷ്യ മനസിനെ നടുക്കുന്ന ദരുരാചാരം അരങ്ങേറിയത്. ദമ്പതികളുടെ 6 മാസം പ്രായമുള്ള ആൺകുഞ്ഞിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാതിരിക്കുകയായിരുന്നു. 


എന്നാൽ ഈ കുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിനു പകരം അതേ ഗ്രാമത്തിലെ രാഘവീർ എന്ന മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 


മന്ത്രവാദിയാണ് കുട്ടിയുടെ ശരീരത്തിൽ ഒരു ആത്മാവ് പ്രവേശിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇഷ്ടികകൾ കൂട്ടിയടുക്കിയ ഹോമകുഡത്തിനു മുകളിൽ കുട്ടിയെ കെട്ടിതൂക്കിയിട്ടായിരുന്നു രാഘവീറിന്റെ പൂജ. 

ഇതുകണ്ട മാതാ പിതാക്കൾ ഭയന്ന് കുട്ടിയെ എടുത്ത് അവിടന്നു രക്ഷപ്പെടുകയായിരുന്നു.


കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടത്തെ ഡോക്ടർമാർ കുട്ടിയുടെ കണ്ണിലെ പരിക്ക് കണ്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 


കുട്ടി ഇപ്പോൾ തീവ്രപരിചരണത്തിലാണ്. കുട്ടിയുടെ കാഴ്ചശക്തിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ വാദം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment