പ്രഭാത നടത്തത്തിന് പോയ ആർമി ലെഫ്റ്റനന്റ് കേണലിനെ കാണാതായി, പോലീസും ആർമിയും രണ്ട് ദിവസമായി തിരച്ചിൽ നടത്തുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പോലീസും സൈനിക സംഘങ്ങളും അദ്ദേഹത്തെ തിരയുന്നുണ്ട്.

New Update
bhopal

ഡല്‍ഹി: മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ജോലി ചെയ്തിരുന്ന സൈനിക ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. രണ്ട് ദിവസം മുമ്പ് പ്രഭാത നടത്തത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം കാണാതാകുകയായിരുന്നു.

Advertisment

കാണാതായ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ പ്രദീപ് കുമാര്‍ നിഗം ഗ്വാളിയോര്‍ നിവാസിയാണ്. നിലവില്‍ സാഗറിലെ മഹര്‍ റെജിമെന്റ് സെന്ററില്‍ (എംആര്‍സി) നിയമിതനാണ്.


രാവിലെ 6.30 ഓടെ പതിവ് നടത്തത്തിനായി പുറത്തുപോയ ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. ലഫ്റ്റനന്റ് കേണല്‍ നിഗത്തിനായി സൈനികര്‍ ആദ്യം തിരച്ചില്‍ നടത്തിയെന്നും കണ്ടെത്താതായപ്പോള്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഒരാളെ കാണാതായതായി പരാതി നല്‍കിയെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ലോകേഷ് സിന്‍ഹ പിടിഐയോട് പറഞ്ഞു.


എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പോലീസും സൈനിക സംഘങ്ങളും അദ്ദേഹത്തെ തിരയുന്നുണ്ട്.

സൂചനകള്‍ ലഭിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യുന്നുണ്ട്' എന്ന് സിന്‍ഹ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സൈനിക ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.