ഭുവനേശ്വർ: ഒഡിഷയിൽ വ്യവസായിയിൽനിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് കലക്‌ടറെ വിജിലൻസിന്റെ പിടിയിൽ.
കലാഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കലക്ടർ ആയ ദിമൻ ചക്‌മ (36) ആണ് പിടിയിലായത്. ക്രഷർ യൂണിറ്റ് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് ചക്മ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
വ്യവസായിയിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.
ഔദ്യോഗിക വസതിയിൽവച്ച് ആദ്യഗഡു സ്വീകരിക്കുമ്പോഴാണ് പിടിയിലായത്. ത്രിപുര സ്വദേശിയായ ചക്മയുടെ ഔദ്യോഗിക വസതിയിലും മറ്റും നടത്തിയ പരിശോധനയിൽ വിജിലൻസ് 47 ലക്ഷം രൂപ കണ്ടെത്തി.