/sathyam/media/media_files/2026/02/17/untitled-2026-02-17-13-41-24.jpg)
ഗുവാഹത്തി: അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തന്റെ രാജി പിന്‍വലിക്കണമെങ്കില്‍ പാര്‍ട്ടി യൂണിറ്റ് അതിന്റെ 'യഥാര്‍ത്ഥ സ്പിരിറ്റില്‍' ആണ് പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ബോധ്യപ്പെടുത്തണമെന്ന് മുന്‍ പി.സി.സി അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു.
എം.പി പ്രദ്യുത് ബോര്‍ദോലോയിയും പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയും തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ബോറ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് രാജി സമര്‍പ്പിച്ചത്.
നിലവിലെ അസം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനരീതിയെ ബോറ രൂക്ഷമായി വിമര്‍ശിച്ചു. 'ഇത് ഇപ്പോള്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അല്ല, മറിച്ച് APCC (R) ആണ്. എജിപി, എന്‍സിപി, ടിഎംസി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളെപ്പോലെയാണ് ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്,' അദ്ദേഹം പരിഹസിച്ചു.
ബോറ രാജി നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചതായും നേതൃത്വം അത് സ്വീകരിച്ചിട്ടില്ലെന്നും എഐസിസി ഇന്‍-ചാര്‍ജ് ജിതേന്ദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, തന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ബോറ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us