കോൺഗ്രസ് ഭരണകാലത്തെ അനധികൃത ഖനനമാണ് ആരവല്ലിക്ക് പുതിയ നിർവചനം നൽകാൻ കാരണമായത്: കേന്ദ്ര പരിസ്ഥിതി മന്ത്രി

എട്ട് മുതല്‍ പത്ത് വര്‍ഷം വരെ തുടര്‍ച്ചയായി ഖനനം നടത്തിയ ശേഷം അവ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

New Update
Untitled

ഡല്‍ഹി: ഇന്ത്യയിലെ അതിപുരാതനമായ ആരവല്ലി മലനിരകള്‍ നേരിടുന്ന ഭീഷണിക്ക് കാരണം കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ അനധികൃത ഖനനമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.

Advertisment

ആരവല്ലി മലനിരകള്‍ക്ക് സുപ്രീം കോടതി നല്‍കിയ പുതിയ നിര്‍വചനത്തെ ചൊല്ലി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.


രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിന്റെ കാലത്താണ് ആരവല്ലിയില്‍ ഖനന മാഫിയ ഏറ്റവും കൂടുതല്‍ പിടിമുറുക്കിയതെന്നും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഖനനത്തിന്റെ ചിത്രങ്ങള്‍ പലതും ആ കാലഘട്ടത്തിലേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


എട്ട് മുതല്‍ പത്ത് വര്‍ഷം വരെ തുടര്‍ച്ചയായി ഖനനം നടത്തിയ ശേഷം അവ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിര്‍വചനപ്രകാരം, 100 മീറ്റര്‍ എങ്കിലും ഉയരമുള്ള രണ്ടോ അതിലധികമോ കുന്നുകള്‍ 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍ അവ ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കും. ഇവയ്ക്കിടയിലുള്ള താഴ്വരകളും ചരിവുകളും മറ്റ് ഭൂപ്രകൃതികളും ഇതില്‍ ഉള്‍പ്പെടും.

Advertisment