സൂചിക്കുഴയിലൂടെ കടക്കുന്ന സ്പൂണ്‍ കൊത്തിയെടുത്ത് ഒഡീഷ എന്‍ജിനീയര്‍. ലോക റെക്കോര്‍ഡ് സ്വന്തമാക്കി 23കാരന്‍. പിന്തള്ളിയത് ബിഹാര്‍ സ്വദേശിയുടെ നേട്ടം

നേരത്തെ, ക്രിക്കറ്റ് കളിക്കാരുടെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മിനിയേച്ചര്‍ റെഡ്ഡി ചോക്കില്‍ കൊത്തിയെടുത്തിട്ടുണ്ട്

New Update
1001359063

ഭുവനേശ്വര്‍: സൂചിക്കുഴയിലൂടെ കടക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ സ്പൂണ്‍ കൊത്തിയെടുത്ത് 23കാരനായ ഒഡീഷ എന്‍ജിനീയര്‍.

Advertisment

ഗഞ്ചം ജില്ലയില്‍ നിന്നുള്ള യുവാവ് ആണ് മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്ന സ്പൂണ്‍ തടിയില്‍നിന്നു കൊത്തിയെടുത്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിത്. 

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കെ. ബിജയ്കുമാര്‍ റെഡ്ഡിയാണ് റെക്കോര്‍ഡ് ഭേദിച്ച സ്പൂണ്‍ സൃഷ്ടിച്ചത്.

1.13 മില്ലീമീറ്റര്‍ നീളവും ഒരു സൂചിക്കുഴയിലൂടെ കടന്നുപോകാന്‍ തക്ക ചെറുതുമാണ് റെഡ്ഡിയുടെ സ്പൂണ്‍ ശില്‍പ്പം.

ബിഹാര്‍ സ്വദേശിയുടെ പേരിലുണ്ടായിരുന്ന 1.64 മില്ലീമീറ്റര്‍ എന്ന മുന്‍ ലോക റെക്കോര്‍ഡാണ് മരത്തില്‍ കൊത്തിയെടുത്ത സ്പൂണ്‍ തകര്‍ത്തത്.

കോളജ് പഠനകാലത്തെ കലാബന്ധം സൂക്ഷ്മ ശില്‍പ്പങ്ങളോടുള്ള തന്റെ അഭിനിവേശത്തിന് പ്രചോദനമായെന്ന് 'ഒഡീഷ ചോക്ക് ആര്‍ട്ടിസ്റ്റ്' എന്നറിയപ്പെടുന്ന റെഡ്ഡി പറഞ്ഞു.

സ്പൂണ്‍ നിര്‍മിക്കുന്നതിന് അപാരമായ ക്ഷമയും അസാധാരണമായ ശ്രദ്ധയും ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രത്യേക മൈക്രോ-ടൂളുകള്‍ സ്വയം നിര്‍മിച്ചാണ് സ്പൂണ്‍ കൊത്തിയെടുത്തത്.

നേരത്തെ, ക്രിക്കറ്റ് കളിക്കാരുടെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മിനിയേച്ചര്‍ റെഡ്ഡി ചോക്കില്‍ കൊത്തിയെടുത്തിട്ടുണ്ട്.

തുടര്‍ന്നും ലോക് റെക്കോഡ് സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റെഡ്ഡി പറഞ്ഞു.

Advertisment