കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. സ്ത്രീക്കായി തിരച്ചിൽ തുടരുന്നു

മുതല സ്ത്രീയെ കടിച്ചു വലിക്കുന്നത് കണ്ടയുടന്‍ അവരെ രക്ഷിക്കാന്‍ നദിയിലേയ്ക്ക് ചാടി. പക്ഷേ, എല്ലാ ശ്രമങ്ങളും പാഴായെന്ന് ദൃക്‌സാക്ഷി നബ കിഷോര്‍ പറഞ്ഞു.

New Update
photos(104)

ഭുവനേശ്വര്‍: നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. 

Advertisment

സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ് തുണി അലക്കാനും കുളിക്കാനും നദിയിലേയ്ക്ക് പോയത്. ആ സമയത്താണ് മുതല കടിച്ചു കൊണ്ടുപോയത്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.  പാലത്തിന് മുകളില്‍ നിന്ന് ബഹളം വെച്ച് മുതലയെ ഓടിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

മുതല സ്ത്രീയെ കടിച്ചു വലിക്കുന്നത് കണ്ടയുടന്‍ അവരെ രക്ഷിക്കാന്‍ നദിയിലേയ്ക്ക് ചാടി. പക്ഷേ, എല്ലാ ശ്രമങ്ങളും പാഴായെന്ന് ദൃക്‌സാക്ഷി നബ കിഷോര്‍ പറഞ്ഞു.

Advertisment