/sathyam/media/media_files/2025/03/03/NcpmmZB45FTSXymbLatm.jpg)
ഭുവനേശ്വർ: പരീക്ഷ ഹാളിൽ കയറുന്നതിനു മുമ്പ് അധ്യാപകൻ നടത്തിയ ദേഹ പരിശോധനയിൽ മനംനൊന്ത് 18 വയസുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫെബ്രുവരി 19 ന് ആണ് സംഭവം. സിഎച്ച്എസ്ഇ പരീക്ഷയിൽ പങ്കെടുക്കാനായി ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിലെത്തിയപ്പോഴാണ് വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്.
അധ്യാപികമാർക്ക് പകരം വിദ്യാർത്ഥിനികളെ പരിശോധിച്ചത് പുരുഷന്മാരാണെന്നും ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്ഐആറിൽ ചേർത്തതായി പട്ടമുണ്ടൈ റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ-ചാർജ് ധീരജ് ലെങ്ക പറഞ്ഞു.
സംഭവത്തിൽ അസ്വസ്ഥയായ 12ാം ക്ലാസ് വിദ്യാർത്ഥിനി ഫെബ്രുവരി 24ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ അമ്മ ഇതു സംബന്ധിച്ച പരാതി നൽകിയതെന്നും അന്വേഷണം നടന്നു വരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
തെളിവുകൾ ലഭിച്ചാലുടൻ പ്രതികൾക്കെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us