ഡല്‍ഹി: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്കും ആ കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്കും ഒരു സന്തോഷവാര്‍ത്ത.
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മയ്ക്കും ആ കുട്ടികളെ ദത്തെടുക്കുന്ന രക്ഷിതാക്കള്‍ക്കും ഇനി 180 ദിവസത്തെ പ്രസാവാവധി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇതിനായി 1972ലെ കേന്ദ്ര സിവില്‍ സര്‍വീസസ് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. പുതിയ നിയമത്തിന്റെ പ്രയോജനം കേന്ദ്ര ജീവനക്കാരായ വാടക ഗര്‍ഭധാരണം നടത്തുന്ന അമ്മമാര്‍ക്ക് ലഭിക്കും. സറോഗേറ്റ് മദറിനൊപ്പം പ്രിസൈഡിംഗ് മദറിനും അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ 180 ദിവസത്തെ പ്രസവാവധി ലഭിക്കും.