രാഹുലിനൊപ്പം അണിനിരന്ന് പ്രിയങ്ക ഗാന്ധിയും. ബിഹാറിനെ ഇളക്കി മറിച്ച് വോട്ടര്‍ അധികാര്‍ യാത്ര. വോട്ട് കൊള്ള ആരോപണത്തില്‍ നരേന്ദ്രമോദിയും അമിത് ഷായും കള്ളന്മാരെ പോലെ മൗനം പാലിക്കുന്നു

അഖിലേഷ് യാദവ്, മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിന്‍, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

New Update
images (1280 x 960 px)(297)

ബിഹാര്‍: ബീഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രക്ക് ശക്തി പകര്‍ന്ന് പ്രിയങ്ക ഗാന്ധിയും, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയും.

Advertisment

വോട്ട് കൊള്ള ആരോപണത്തില്‍ നരേന്ദ്രമോദിയും അമിത് ഷായും കള്ളന്മാരെ പോലെ മൗനം പാലിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി രാജ്യമെമ്പാടും വോട്ട് മോഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പോരാട്ടം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യാ സഖ്യം. പത്താം ദിവസം സുപോളില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

അഖിലേഷ് യാദവ്, മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിന്‍, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

വോട്ടു കൊള്ളയെ പൊരുതി തോല്‍പ്പിക്കമെന്ന് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. വോട്ട് മോഷണം നരേന്ദ്രമോദിയും സംഘവും ആദ്യ ആരംഭിച്ചത് ഗുജറാത്തില്‍ എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബീഹാറിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മറുപടി നല്‍കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി.

സെപ്റ്റംബര്‍ ഒന്നിന് പാട്‌നയില്‍ നടക്കുന്ന മഹാറാലിയോടെ യാത്രാവസാനിക്കും. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയുടെ യാത്ര ഇന്ത്യാ സഖ്യത്തിന് അനുകൂലമാകും എന്നാണ് വിലയിരുത്തല്‍. 

Advertisment