/sathyam/media/media_files/2025/10/26/bihar-assembly-election-2025-10-26-10-48-59.jpg)
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗത്ബന്ധന്‍ അധികാരത്തില്‍ വന്നാല്‍ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പെന്‍ഷനും 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ ബീഹാറിലെ പിഡിഎസ് വിതരണക്കാരുടെ ക്വിന്റലിന് മാര്‍ജിന്‍ മണിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ക്ക് ചില പ്രഖ്യാപനങ്ങള്‍ നടത്താനുണ്ട്. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍, ബീഹാറിലെ പഞ്ചായത്തിരാജ് സംവിധാനത്തിലെ പ്രതിനിധികളുടെ അലവന്‍സുകള്‍ ഇരട്ടിയാക്കും.
ബീഹാറിലെ പഞ്ചായത്തിരാജ് സംവിധാനത്തിലെ പ്രതിനിധികള്‍ക്ക് പെന്‍ഷനും 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. ബീഹാറിലെ പിഡിഎസ് വിതരണക്കാരുടെ ക്വിന്റലിന് മാര്‍ജിന്‍ മണിയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തും,' പത്രസമ്മേളനത്തില്‍ ആര്‍ജെഡി നേതാവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us