/sathyam/media/media_files/2025/11/24/con-bihar-2025-11-24-23-04-18.jpg)
പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറിലെ ഏഴ് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി.
സേവാദളിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പസ്വാന്‍, ബിപിസിസി (ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്‍, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ ശര്‍മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ രാജന്‍,
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുന്ദന്‍ ഗുപ്ത, അതിപിന്നാക്ക വിഭാഗം മുന്‍ അധ്യക്ഷ കാഞ്ചനാ കുമാരി, ബാങ്ക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രവി ഗോള്‍ഡന്‍ എന്നിവരെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇന്ത്യാസഖ്യത്തിന് നേതൃത്വം നല്‍കിയ ആര്‍ജെഡി 25 സീറ്റില്‍ ഒതുങ്ങി. സിപിഐഎംഎല്‍ രണ്ട് സീറ്റിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us