New Update
/sathyam/media/media_files/2025/10/19/bihar-election-2025-10-19-12-06-27.jpg)
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ഞായറാഴ്ച പ്രഖ്യാപിച്ചു.
Advertisment
നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പ്രഖ്യാപനം നടത്തിയത്. 'ബീഹാറിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ശബ്ദമായി' മാറുക എന്നതാണ് എഐഎംഐഎം ലക്ഷ്യമിടുന്നത്.
പാര്‍ട്ടി ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് എഐഎംഐഎം ബീഹാര്‍ യൂണിറ്റാണ് പട്ടിക തയ്യാറാക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു.
''ഇന്‍ഷാ അള്ളാ, ബീഹാറിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ശബ്ദമായി മാറാന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' പോസ്റ്റില്‍ പറയുന്നു.